1973 - Divyadarshan...
 
Notifications
Clear all

1973 - Divyadarshanam - Karppoora Deepathin Kaathiyil  

  RSS

K.T.RAMANAN
(@k-t-ramanan)
Member Moderator
Joined: 1 year ago
Posts: 115
27/11/2020 5:33 pm  

ഗാനം : കർപ്പൂരദീപത്തിൻ കാന്തിയിൽ
ഗായകർ : പി.ജയചന്ദ്രൻ, ബി.വസന്താ
ചിത്രം : ദിവ്യദർശനം
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം.എസ്. വിശ്വനാഥൻ
വർഷം : 1973

എല്ലാവർക്കും നമസ്കാരം.

ഇന്നത്തെ ഗാനത്തിന്റെ Lyrics

കർപ്പൂര ദീപത്തിൻ കാന്തിയിൽ
കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ
ദീപാരാധന നേരത്തു നിൻ മിഴി
ദീപങ്ങൾ തൊഴുതു ഞാൻ
സ്വർണ്ണക്കൊടിമരച്ഛായയിൽ
നിന്നൂ നീയന്നൊരു സന്ധ്യയിൽ
ഏതോ മാസ്മര ലഹരിയിലെൻ മനം
ഏകാന്ത മന്ദിരമായി എൻ മനം
ഏകാന്ത മന്ദിരമായി
സ്വർണ്ണക്കൊടിമരച്ഛായയിൽ
നിന്നൂ നീയന്നൊരു സന്ധ്യയിൽ
അശ്വതിയുത്സവ തേരു കണ്ടു
ആനക്കൊട്ടിലിൽ നിന്നപ്പോൾ
അമ്പലപ്പൊയ്കതൻ അരമതിലിൽ നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു
ആ രാവിൽ അറിയാതെ ഞാൻ കരഞ്ഞു
അനുരാഗ നൊമ്പരം ഞാന് നുകര്ന്നൂ
കർപ്പൂര ദീപത്തിൻ കാന്തിയിൽ
കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ
കൂത്തമ്പലത്തിലെ കൂത്തറയിൽ
കൂടിയാട്ടം കണ്ടിരുന്നപ്പോൾ
ഓട്ടുവളകൾതൻ പാട്ടിലൂടോമന
രാത്രിസന്ദേശം അയച്ചു തന്നു
രാത്രിസന്ദേശം അയച്ചു തന്നു
കാതോർത്തിരുന്ന ഞാൻ ഓടിവന്നു
ഞാൻ ഓടിവന്നു
കാതോർത്തിരുന്ന ഞാൻ ഓടിവന്നു
കാവിലിലഞ്ഞികൾ പൂ ചൊരിഞ്ഞു
കാവിലിലഞ്ഞികൾ പൂ ചൊരിഞ്ഞു
കർപ്പൂര ദീപത്തിൻ കാന്തിയിൽ
കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ
ദീപാരാധന നേരത്തു നിൻ മിഴി
ദീപങ്ങൾ തൊഴുതു ഞാൻ
കഥ ചുരുക്കമായി:

പരസ്പര വിരുദ്ധ സ്വഭാവ വിശേഷങ്ങളുള്ളവരാണ് നായകനും, നായികയും. നായകൻ തികഞ്ഞ ഒരു യുക്തിവാദി, നായികയാവട്ടെ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയും. നായകൻ ഒരു കോളേജ് അദ്ധ്യാപകന് (Lecturer) ആണ്, നായിക കോളേജ് വിദ്യാർത്ഥിനിയും. നായകൻ നായികയുടെ tuition അദ്യാപകനുമാണ്. ഒരു ചെറിയ ഗ്രാമത്തിലെ അന്തേവാസികളാണ് ഇരുവരും. ചെറുപ്പം മുതലേ അവർ ഒന്നിച്ചു കളിച്ചു വളർന്നവർ. ആ സൗഹൃദം പിന്നീട് പ്രണയമായി രൂപാന്തരപ്പെടുന്നു. പ്രണയം പക്ഷെ tuition ക്ലാസിനു പുറത്തു മാത്രമാണ്, അതും ക്ഷേത്ര പരിസരങ്ങളിൽ കാണുമ്പോൾ മാത്രം. ഇരു വീട്ടുകാർക്കും എതിർപ്പൊന്നുമില്ല. നായകൻറെ അമ്മ മുൻകൈയ്യെടുത്തു നായികയുടെ വീട്ടുകാരുമായി ആലോചിച്ചു വിവാഹം നടത്താൻ തീരുമാനിക്കുന്നു. പക്ഷെ വിധി അവിടെ തടസ്സമായി നിൽക്കുന്നു.

ആചാരങ്ങളും, അനുഷ്ഠാനങ്ങളും നിറഞ്ഞ ഒരു കുടുംബത്തിലെ അംഗമാണ് നായിക. ആ കുടുംബത്തിലെ മുതിർന്ന സ്ത്രീയാണ് ആ ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിലെ പൂജാരിണി - സ്ത്രീ പൂജാരിണിയായ ഏക അമ്പലം. പൂജാരിണിയായ സ്ത്രീക്ക് വിവാഹം കഴിക്കാൻ അധികാരമില്ല. ആ പരമ്പര തുടർന്നുപോകാൻ വേണ്ടി കുടുംബത്തിലെ ചെറുപ്പമായ ഏതെങ്കിലും പെണ്ണിനെ/സ്ത്രീയെ മുൻകൂട്ടി തന്നെ തിരഞ്ഞെടുക്കുന്നു. അങ്ങിനെ തിരഞ്ഞെടുക്കുന്ന അവൾ പൂജാരിണിയായ മുതിർന്ന സ്ത്രീയിൽ നിന്നും വിധികളെല്ലാം പഠിച്ചെടുക്കണം. സമയമാകുമ്പോൾ മുതിർന്ന സ്ത്രീയിൽ നിന്നും ആചാരങ്ങൾ തുടർന്നുപോകാനുള്ള അധികാരം അവൾക്കു കൈമാറപ്പെടുന്നു. ഈ സ്ത്രീക്കും വിവാഹം കഴിക്കാനുള്ള അർഹത നഷ്ടപ്പെടുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

നായികക്ക് ഒരു ചേച്ചിയുണ്ട്, അവളാണ് ആ സ്ത്രീക്ക് ശേഷം അടുത്ത പൂജാരിണിയാവാനുള്ള അവകാശി. അവൾ ഒരു ദിവസം യാദൃശ്ചികമായി മരിക്കുന്നു. അവകാശിയായി മറ്റാരും ഇല്ലാത്തതിനാൽ, അതോടെ അടുത്ത പൂജാരിണിയാവാനുള്ള അവകാശം നായികയുടെ തലയിൽ വന്നു വീഴുന്നു. അതോടെ അവൾക്കു വിവാഹം കഴിക്കാനുള്ള അർഹത നഷ്ടപ്പെടുന്നു (അതാണ് പറഞ്ഞത് വിധി വിവാഹത്തിന് തടസ്സമായി വന്നു ഭവിക്കുന്നു എന്ന്).

പിന്നീടുള്ള കഥ : മനസ്സില്ലെങ്കിലും, നിർബന്ധത്തിനു വഴങ്ങി നായിക ആചാരങ്ങളിൽ പൂജാരിണിയെ സഹായിക്കാൻ തുടങ്ങുന്നു - അനുഷ്ഠാനങ്ങൾ പഠിച്ചു തുടങ്ങുന്നു. പക്ഷെ നായകൻ തന്റെ ഉദ്ദേശത്തിൽ നിന്നും പിന്മാറുന്നില്ല. നായികയ്ക്കും അവനെ വിട്ടുപിരിഞ്ഞു ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ. പൂജാരിണിയോട് എല്ലാം തുറന്നു പറഞ്ഞു ഈ അവകാശത്തിൽ നിന്നും പിന്മാറി നമ്മൾ വിവാഹിതരാകാം എന്ന് നായിക നായകനോട് പറയുന്നത് കേൾക്കാനിടയായ പൂജാരിണി ആ ആഘാതം താങ്ങാനാവാതെ മരിച്ചു പോവുന്നു. അവർക്കു ചെയ്യേണ്ട കർമ്മങ്ങളെല്ലാം ചെയ്ത ശേഷം ഒരു ദിവസം ഇരുവരും ആരോരുമറിയാതെ മദ്രാസിലേക്ക് ഒളിച്ചോടുന്നു. അതേ രാത്രിയിൽ ദേവീ വിഗ്രഹം മോഷ്ടിക്കപ്പെടുന്നു. അത് നായകനാണ് ചെയ്തതെന്ന് കള്ളപ്രചാരണം ചെയ്യപ്പെടുന്നു. ഈ അവസരത്തിൽ അവിടെ ഒരു അത്ഭുതം നടക്കുന്നു - നായികയുടെ രൂപത്തിൽ സാക്ഷാത് ദേവി തന്നെ പൂജാരിണിയുടെ വേഷത്തിൽ ആ ക്ഷേതത്തിൽ പൂജാവിധികൾ തുടരുന്നു - അതായത് നിരാശനായ നായകൻ മാത്രമാണ് ആ ഗ്രാമം വിട്ടുപോയതെന്നും, നായിക പൂജാരിണിയായി അവിടെ തന്നെ തുടരുന്നു എന്നും ജനങ്ങളെ ധരിപ്പിക്കാൻ വേണ്ടി.

മദ്രാസിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുന്ന അവർക്കു ഒരു വ്യത്യസ്തമായ ഒരു അനുഭവം ഏർപ്പെടുന്നു. നായകനെ മദ്യം കഴിപ്പിച്ചു ബോധരഹിതനാക്കി ആ സ്നേഹിതൻ നായികയെ ബലാൽസംഗം ചെയ്യാൻ നോക്കുമ്പോൾ ഒരു അമാനുഷ്യ ശക്തി നായകനെ വിളിച്ചുണർത്തുന്നു. ബോധം തെളിഞ്ഞ നായകൻ നായികയെ രക്ഷിക്കുകയും, പിന്നീട് വില്ലനുമായുള്ള ഏറ്റുമുട്ടലിൽ നായകന് കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. അത് വരെ യുക്തിവാദവുമായി നടന്നിരുന്ന നായകൻ ഈയൊരു സംഭവത്തിനു ശേഷം ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങുന്നു. താൻ ചെയ്തത് തെറ്റാണെന്നു ബോധ്യപ്പെട്ട അവർ തിരിച്ചു നാട്ടിലേക്ക് വരുന്നു. അവർ തിരിച്ചു വരുന്നത് വരെ ദേവിയാണ് നായികയുടെ രൂപത്തിൽ അവിടെ പൂജകൾ നടത്തിക്കൊണ്ടിരിക്കുന്നത്. നായിക പൂജാരിണിയായി മാറുന്നു, നായകന് കാഴ്ച തിരിച്ചു കിട്ടുകയും ചെയ്യുന്നു. അവൻ അവളുടെ പരിചാരകനായി മാറുകയും ചെയ്യുന്നു.

ഇരുവരുടെയും വിവാഹം പറഞ്ഞുറപ്പിക്കുന്നു എന്ന് സൂചിപ്പിച്ചുവല്ലോ, ആ സന്ദർഭത്തിലാണ് ഈ ഗാനം വരുന്നത്.

Music:

Prelude അഥവാ പല്ലവി തുടങ്ങുന്നതിനു മുൻപുള്ള music piece :

വളരെ ചെറിയ prelude ആണ് - Harp-പ്പിലെ ഒരു roll-ളിനെ follow ചെയ്തു Swarmandal-ലിൽ ഒരു roll (അതിനെ തുടർന്ന് പല്ലവി ആരംഭിക്കുന്നു). ഈ ഒരു music piece convey ചെയ്യുന്നത് - ഏതോ ഒരു പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന ഒരു വസ്തുവിനെയാണ് - നായകൻ പല്ലവി പാടിത്തുടങ്ങുന്നതും അതാണല്ലോ - കർപ്പൂരദീപത്തിന്റെ കാന്തിയിൽ തിളങ്ങി നിൽക്കുന്ന നായികയെ കണ്ടു എന്നാണല്ലോ നായകൻ പറയുന്നത്!

First BGM അഥവാ പല്ലവിക്കും ആദ്യ ചരണത്തിനും ഇടക്കുള്ള music :

തുണ്ടു പല്ലവി അവസാനിക്കുന്നിടത്തു അതിനെ overlap ചെയ്തു Harp-പ്പിൽ ഒരു roll. അതിനെ തഴുകി ശോകഭാവം ചുമന്ന് ഷെഹ്നായിയിൽ ഒരു lengthy piece. അതിനെ തുടർന്ന് പുല്ലാങ്കുഴലിൽ ഒരു piece-സോടുകൂടി ഈ BGM അവസാനിക്കുന്നു. ഷെഹ്നായി bit തുടങ്ങുന്നിടത്തു നിന്ന് തബലയിൽ rhythm ആരംഭിക്കുന്നു - ഇതിനു കൊഴുപ്പേകാൻ ഗിറ്റാറിൽ broken chords ചേർക്കപ്പെട്ടിട്ടുണ്ട്. കൂടാതെ Glockenspiel / Bells, Triangle മറ്റും Morsing എന്നിവയും വായിക്കപ്പെട്ടിട്ടുണ്ട്. തബലാ കൂടാതെ മറ്റൊരു rhythm instrument കൂടി വായിക്കപ്പെട്ടിട്ടുണ്ട് - ഒരു പക്ഷെ കോങ്കോസ് അല്ലെങ്കിൽ Pedal Matka ആവാം.

Second BGM അഥവാ ആദ്യത്തെ ചരണത്തിനും രണ്ടാമത്തെ ചരണത്തിനും ഇടക്കുള്ള music :

Glockenspiel / Bells, മാൻഡലിൻ, സന്തൂർ എന്നിവ ഒന്നിച്ചു വായിക്കപ്പെട്ടിട്ടുള്ള ഒരു piece-സോടുകൂടി ഈ BGM ആരംഭിക്കുന്നു. അതിനെ തുടർന്ന് ഷെഹ്നായിയിൽ ഒരു lengthy piece - അതോടു കൂടി ഈ BGM അവസാനിക്കുന്നു. ഇവിടെ ആദ്യ BGM-മ്മിൽ കേട്ട അതേ താളമാണെങ്കിലും, ചെറിയ ചെറിയ improvisation ചെയ്തിട്ടുള്ളത് ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും - അതായത് ഓരോ Bar അവസാനിക്കുന്നിടത്തു കോങ്കോസിലാണെന്നു തോന്നുന്നു ഒരു ചെറിയ roll വായിക്കപ്പെട്ടിട്ടുണ്ട് - 1 2 3 എന്ന count-ഡിൽ. ഇതും അവർ തമ്മിലുള്ള സ്വഭാവ വിശേഷങ്ങൾ highlight ചെയ്യുന്നതായി നമുക്ക് പരിഗണിക്കാം. ഇവിടെയും ഇതിനു സമാനമായി Broken ഗിറ്റാർ chords, Glockenspiel / Bells, Morsing എന്നിവ വായിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ Xylophone chords-സും വായിക്കപ്പെട്ടിട്ടുണ്ട്.

ഗാനത്തിന് postlude ഇല്ല.

ഇനി ഗാനത്തെക്കുറിച്ചു, അതായത് പല്ലവി / അനുപല്ലവി മറ്റും ചരണങ്ങൾ / അനുചരണങ്ങൾ:

പല്ലവി / അനുപല്ലവി:

ജയചന്ദ്രന്റെ ശബ്ദത്തിൽ പല്ലവി ആരംഭിക്കുന്നു. താളത്തിന്റെ അകമ്പടിയില്ലാത്തെ slow ആയിട്ടാണ് പല്ലവി ആരംഭിക്കുന്നത്. ആദ്യത്തെയും, രണ്ടാമത്തെ വാരിയിലെയും ഓരോ വാക്കുകൾക്കു ശേഷം ഒരു ചെറിയ pause കൊടുത്തിട്ടാണ് പാടപ്പെട്ടിട്ടുള്ളത്. രണ്ടാമത്തെ വരിയിലെ രണ്ടാമത്തെ വാക്കായ "നിന്നെയാ" എന്ന വാക്കു അവസാനിക്കുന്നിടത്തു നിന്ന് താളം വായിക്കപ്പെടുന്നു. അതു വരെ ആലാപനത്തെ back-up ചെയ്തിരിക്കുന്നത് Synthesizer chord മറ്റും Guitar-റിൽ broken chords-സുമാണ്. താളം പ്രധാനമായും തബലയിലാണ് വായിക്കപ്പെട്ടിട്ടുള്ളത്. ഗാനത്തിന് കൂടുതൽ കൊഴുപ്പേകാൻ Morsing, Triangle എന്നിവ വായിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു വരികൾക്ക് ശേഷം ഒരു ചെറിയ Interlude ചേർക്കപ്പെട്ടിട്ടുണ്ട് - സന്തൂർ, ഷെഹ്നായി, സിത്താർ എന്നീ melody instruments-സിലും, Bells (അല്ലെങ്കിൽ Glockenspiel, Triangle എന്നീ side instruments-സിലുമാണ് ഈ interlude വായിക്കപ്പെട്ടിട്ടുള്ളത്. താളത്തിനു തബലയും. ഈ interlude-ഡിൽ ഒരേ സമയം ദിവ്യാനുഭൂതിയും, നൊമ്പരവും പ്രതിഫലിക്കുന്നു. അതിനു ശേഷം ആദ്യത്തെ രണ്ടു വരികൾ repeat ചെയ്തു, അടുത്ത രണ്ടു വരികളും പാടപ്പെടുന്നു. അതിനു ശേഷം വീണ്ടും വളരെ ചെറിയൊരു interlude - സിത്താറിലാണ് ഈ piece വായിക്കപ്പെട്ടിട്ടുള്ളത് - അതിനെ Bells-സും (അല്ലെങ്കിൽ Glockenspiel) വായിച്ചു back-up ചെയ്തിരിക്കുന്നു. അതിനെ തുടർന്ന് അവസാനത്തെ രണ്ടു വരികൾ വീണ്ടും repeat ചെയ്യുന്നു - ഇവിടെ "നിൻ മിഴി" എന്നീ വാക്കുകൾ വരുന്നിടത്തു ഒന്ന് ശ്രദ്ധിക്കുക - അവിടെ Xylophone-ണി ൽ ഒരു chord വായിക്കപ്പെട്ടിട്ടുണ്ട് - അവളുടെ കണ്ണിലെ പ്രകാശത്തിനെ musically convey ചെയ്തിരിക്കുന്നു സംഗീത സംവിധായകൻ!

Interlude – Bells (അല്ലെങ്കിൽ Glockenspiel), സിത്താർ, സന്തൂർ എന്നിവ സമന്വയിപ്പിച്ച ഒരു piece. ഇതിനെ Bass Guitar play ചെയ്തു weightage കൂട്ടിയിരിക്കുന്നു.

അനുപല്ലവി

നേരത്തെ സൂചിപ്പിച്ച പോലെ അനുപല്ലവി വേറൊരു ഈണത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് - എന്നാൽ ഗാനത്തിനെ അതൊട്ടും പ്രതികൂലമായി ബാധിക്കുന്നില്ല താനും. എം.എസ്.വിശ്വനാഥന്റെ ഈണങ്ങളിലെ ഭംഗി തന്നെ ഈ ഘടകങ്ങളൊക്കെ തന്നെയാണ്. അനുപല്ലവിയുടെ മൂന്നു വരികൾ ബി.വസന്ത ആലപിക്കുന്നു. ഇതിൽ, രണ്ടാമത്തെ വരിക്കും ശേഷം ഷെഹ്നായിയിൽ ഒരു ചെറിയ interlude - ഇത് ഗാനത്തിന് ഭംഗി കൂട്ടുന്നു എന്ന് മാത്രമല്ല, അവളുടെ മനസ്സ് വ്യതിചലിക്കുന്നു എന്നതിനെക്കൂടി സൂചിപ്പിക്കുന്നു. മൂന്നാമത്തെ വരി അവസാനിക്കുന്നിടത്തു ചെറുതായി ഒരു മൂളലിലൂടെ അതിനെ extend ചെയ്യുന്നു. ആ മൂളൽ അവസാനിക്കുന്നിടത്തു Broken Chord (അല്ലെങ്കിൽ സന്തൂറിൽ) ഒരു വളരെ ചെറിയ filler - ഇത് അവളുടെ മനസ്സ് ഏതോ ഒരു മാസ്മര ലഹരിയിൽ അകപ്പെട്ടതിനെ സൂചിപ്പിക്കുന്നു. അതിനെ തുടർന്ന് "ലഹരിയിൽ എൻ മനം" എന്ന ഭാഗം വീണ്ടും പാടപ്പെടുന്നു - ഇപ്പോൾ അവൾ ലഹരിയിൽ അകപ്പെട്ട ആ പ്രതീതി ആലാപനത്തിലൂടെ സംഗീത സംവിധായകൻ പുറത്തു കൊണ്ടുവരുന്നു. അതിനെ തുടർന്നു സന്തൂറിൽ ഒരു ചെറിയ interlude - ഇത് വീണ്ടും ചഞ്ചലമായ അവളുടെ മനസ്സിനെ പ്രതികരിക്കുന്നു. തുടർന്ന് വീണ്ടും മൂന്നാമത്തെ വരി ആവർത്തിച്ചു അതോടു ചേർന്ന് നാലാമത്തെ വരിയും പാടി, നാലാമത്തെ വരി ആവർത്തിക്കപ്പെട്ടു അനുപല്ലവി അവസാനിക്കുന്നു - അനുപല്ലവി അവസാനിക്കുന്നിടത്തു mood മാറുന്നു. മാസ്മര ലഹരിയിൽ നിന്നും അവൾ മോചിതയായി യഥാർത്ഥ സ്ഥിതിക്ക് മടങ്ങി എത്തുന്നു എന്നതിനെ സംഗീത സംവിധായകൻ സിത്താർ, സന്തൂർ മറ്റും Bells (അല്ലെങ്കിൽ Glockenspiel) എന്നിവ സമന്വയിപ്പിച്ച ഒരു ചെറിയ interlude-ഡിലൂടെ സൂചിപ്പിക്കുന്നു. തുടർന്ന് നായകൻ ആലപിച്ച പല്ലവിയുടെ അതേ ഈണത്തിൽ നായിക താൻ പാടിയ അനുപല്ലവിയുടെ രണ്ടു വരികൾ പാടി പല്ലവി അവസാനിപ്പിക്കുന്നു.

അനുപല്ലവിയിലൂടെ അവൾ പറയുന്നത് :-

ആ സന്ധ്യയിൽ നായകനെ കണ്ടതും അവളുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഏതോ ഒരു മാസ്മര ലഹരി അവളുടെ മനസ്സിനെ അലോസരപ്പെടുത്തുന്നു. അന്നവൾക്കതിന്റെ അർഥം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം അവൻ അവളെ ആരാധനയോടെയാണല്ലോ വീക്ഷിച്ചത്.

ചരണം / അനുചരണം:

ചരണത്തിന്റെ നാലു വരികൾ നായിക ഇടവിടാതെ പാടി, നാലാമത്തെ വരി ഒരിക്കൽ കൂടി repeat ചെയ്യുന്നു. രണ്ടാമത്തെ വരി കഴിഞ്ഞതും ഷെഹ്നായിയിൽ ഒരു ചെറിയ filler - ഇത് അടുത്തവൾ സൂചിപ്പിക്കാൻ പോകുന്ന "നൊമ്പര"ത്തിന്റെ സൂചന നൽകുന്നു. നാലാമത്തെ വരിയുടെ repetition കഴിഞ്ഞതും തബലയിൽ ഒരു ചെറിയ roll. അതിനെ തുടർന്ന് അനുചരണത്തിന്റെ വരികൾ ആരംഭിക്കുന്നു. ഇവിടെ ഈണം കുറേശ്ശേ മാറുന്നു. അനുചരണത്തിന്റെ ആദ്യ വരി പാടി, അതിന്റെ അവസാന വാക്കിൻറെ "ഞ്ഞു" എന്ന അക്ഷരം extend ചെയ്തു നിര്ത്തുന്നു. ഇവിടെ താളവും നിർത്തപ്പെടുന്നു. അതിനെ തുടർന്ന് താളമില്ലാതെ "ഞാൻ കരഞ്ഞു" എന്ന ഭാഗം വിഷാദം കലർന്ന ഭാവത്തോടെ repeat ചെയ്യപ്പെടുന്നു. അതിനെ തഴുകി സ്വർമണ്ഡലിൽ ഒരു ചെറിയ interlude - ഇത് അവളുടെ ഭാവ മാറ്റത്തിനെ സൂചിപ്പിക്കുന്നു - അതായത് വിഷാദത്തിൽ നിന്നും സ്വാഭാവിക ഭാവത്തിലേക്കുള്ള അവളുടെ മടക്കം. തുടർന്ന് അനുചരണത്തിന്റെ വരി വീണ്ടും repeat ചെയ്യപ്പെട്ടു അടുത്ത വരി പാടി, ആ അവസാനത്തെ വരി ഒരിക്കൽ കൂടി repeat ചെയ്യപ്പെടുന്നു. അതിനെ തുടർന്ന് നായകൻ പല്ലവിയുടെ ആദ്യത്തെ രണ്ടു വരികൾ പാടി ഈ ചരണം അവസാനിക്കുന്നു.

ചരണത്തിലൂടെ അവൾ പറയുന്നത്:-

ഉത്സവ സമയത്താണ് അവൻ അവളിൽ ആദ്യമായി കാമബാണം എയ്യുന്നതു. അതവൾ തിരിച്ചറിയുകയും, അവളിലും അനുരാഗം മൊട്ടിടുകയും, ആ അനുരാഗം അവളിൽ നൊമ്പരം ഉണർത്തുകയും ചെയ്യുന്നു.

രണ്ടാമത്തെ ചരണം / അനുചരണം

രണ്ടാമത്തെ ചരണവും ആദ്യത്തെ ചരണം പോലെ തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് - interludes അടക്കം. പക്ഷെ, നേരത്തെ സൂചിപ്പിച്ച പോലെ താളത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇവിടെ നിറഞ്ഞു നിൽക്കുന്നത് പ്രേമ ഭാവമാണ്.

ഗാനം അവസാനിക്കുന്നത് നായകൻ പല്ലവി മുഴുവൻ ആലപിച്ചു കൊണ്ടാണ്. ഇവിടെ പല്ലവി പാടുമ്പോൾ താളം ദ്രുതഗതിയിലാവുന്നു - കാരണം അവരുടെ സന്തോഷം ഇരട്ടിക്കുന്നു എന്നതിന്റെ സൂചനയായിട്ടു.

ഗാനത്തിന്റെ അവസാനം മഴ പെയ്യുന്നുണ്ട് - ഗാനത്തിലുടനീളം "സന്തൂർ" പ്രയോഗിച്ചതിന്റെ കാരണം : (1) മാറി മാറി വരുന്ന അവരുടെ മനോവികാരങ്ങൾ (2) ഗാനത്തിന്റെ അവസാനം മഴ വരുന്നുണ്ട് എന്നതിന്റെ മുൻകൂട്ടിയുള്ള സൂചനയും.

ചില perceptions, ന്യായീകരണങ്ങൾ :-

ഗാനത്തിൽ സംഗീത സംവിധായകൻ ചെയ്ത ജാലങ്ങൾ എന്തെന്ന് നോക്കാം. ഇരുവരും വ്യത്യസ്ത സ്വാഭാവ വിശേഷങ്ങളോടുകൂടിയവരാണെന്നു സൂചിപ്പിച്ചിരുന്നുവല്ലോ. അത് സംഗീത സംവിധായകൻ അവരുടെ ആലാപനത്തിലൂടെ വരച്ചു കാട്ടുന്നു. നായകൻ ഉറച്ച സ്വഭാവക്കാരനാണ്, romantic ആണ്. ആ ദൃഢത, ആ അനുരാഗം ജയചന്ദ്രന്റെ ആലാപനത്തിലൂടെ നമുക്കു ചൂണ്ടിക്കാണിക്കുന്നു. നായിക തികഞ്ഞ ഒരു നാട്ടിന്പുറത്തുകാരിയാണ്, orthodox കുടുംബത്തിലെ അംഗമാണ്, പേടിത്തൊണ്ടിയാണ്. ബി.വസന്തയുടെ ആലാപനത്തിലൂടെ ഇവ നമുക്ക് വരച്ചു കാട്ടുന്നു.

വിവാഹം ഉറപ്പിച്ചതാണെങ്കിലും അവർ ജീവിതത്തിൽ ഭാര്യാ-ഭർത്താക്കൻമ്മാരായി ജീവിക്കാൻ പോകുന്നില്ല എന്നതിനെ സംഗീത സംവിധായകൻ ഗായകരുടെ ആലാപന arrange-ഞ്ചിലൂടെ വരച്ചു കാട്ടുന്നു. സാധാരണ യുഗ്മഗാനങ്ങൾ എങ്ങിനെയാണ് ചിട്ടപ്പെടുത്താറുള്ളത് - ഒരാൾ പാടിയ പല്ലവി (നായകൻ അല്ലെങ്കിൽ നായിക) മറ്റൊരാൾ repeat ചെയ്യും, അല്ലെങ്കിൽ ഒരാൾ പാടിയ ശേഷം പിന്നീട് ഒന്നിച്ചു പാടും, ഒരു വരി നായകൻ പാടിയാൽ അടുത്ത വരി നായിക പാടും - ഇത് പല്ലവിയിലുമാകാം, ചരണങ്ങളിലുമാകാം, ചരണം കഴിഞ്ഞു പല്ലവി repeat ആവുമ്പോൾ അത് രണ്ടുപേരും ഒന്നിച്ചു പാടും, അല്ലെങ്കിൽ ഗാനത്തിന്റെ അവസാനം ചരണത്തിന്റെ ചില വരികൾ ഒന്നിച്ചു പാടി പല്ലവി ഒന്നിച്ചു പാടി പാട്ടു അവസാനിപ്പിക്കും - ഇതാണല്ലോ പതിവ്. എന്നാൽ ഈ ഗാനത്തിൽ ഇപ്പറഞ്ഞതിൽ ഒന്നും പ്രാവർത്തികമാക്കിയിട്ടില്ല. മറിച്ച് നായകൻ ഒരു സ്ഥായിയിൽ / ഭാവത്തിൽ പല്ലവി പാടുന്നു. നായിക മറ്റൊരു സ്ഥായിയിൽ / ഭാവത്തിൽ (ഇവിടെയും സംഗീത സംവിധായകൻ തന്റെ സാമർഥ്യം വെളിപ്പെടുത്തിയിരിക്കുന്നു - യഥാർത്ഥത്തിൽ pitch ഒന്ന് തന്നെയാണ് - പക്ഷെ രണ്ടാളെയും പാടിച്ച വിധം വേറെയാണ് - അതായത്, ഭാവിയിൽ അവർ ഒരു കുരക്കീഴിൽ താമസിക്കുന്നവരാണെങ്കിൽ പോലും, ഭാര്യാ-ഭർത്താക്കമ്മാരായിട്ടല്ല ജീവിക്കാൻ പോകുന്നത്, രണ്ടു പേരും വ്യത്യസ്ത ജീവിതമാണ് നയിക്കാൻ പോവുന്നത് എന്ന സൂചന സംഗീത സംവിധായകൻ ഈ പ്രയോഗത്തിലൂടെ നമുക്ക് വരച്ചു കാണിക്കുന്നു) അനുപല്ലവി പാടി, നായകൻ പാടിയ പല്ലവി repeat ചെയ്യാതെ അനുപല്ലവിയിൽ താൻ പാടിയ വരികൾ തന്നെ പല്ലവിയുടെ ഈണത്തിൽ പാടി അവസാനിപ്പിക്കുന്നു. അവസാനം വരെ അവർ ഒരു വരി പോലും ഒന്നിച്ചു പാടുന്നില്ല. ആദ്യത്തെ ചരണം നായിക പാടുന്നുവെങ്കിൽ, രണ്ടാമത്തെ ചരണം നായകൻ പാടുന്നു. അത് കഴിഞ്ഞതും നായകൻ തന്നെ പല്ലവി പാടി ഗാനം പൂർണ്ണമാക്കുന്നു. ഈ പ്രയോഗത്തിലൂടെ അവർ ഒന്നിക്കുന്നില്ല എന്നതിനുള്ള സൂചന നൽകുന്നു. എന്നാൽ ചുരുക്കം ദിവസങ്ങൾക്കു മാത്രം അവർ ഒന്നിക്കുന്നു എന്നതിനുള്ള ഒരു സൂചന സംഗീത സംവിധായകൻ നൽകുന്നു - ആദ്യത്തെ ചരണം നായിക പാടിക്കഴിഞ്ഞതും, ആ ചരണം പൂർത്തിയാക്കുന്നത് നായകനാണ് - പല്ലവി പാടിക്കൊണ്ട്.

പക്ഷെ ജീവിത യാത്രയിൽ അവർ ഒന്നിച്ചാണ് യാത്ര ചെയ്യാൻ പോകുന്നത്, അതായത് ഭാര്യാ-ഭർത്താക്കൻമ്മാരായിട്ടല്ലെങ്കിലും, എന്നതിനെ താളത്തിലൂടെ സൂചന നൽകുന്നു. ഗാനത്തിലുടനീളം ഒരേ താളമാണ് maintain ചെയ്തിരിക്കുന്നത്. ഇവിടെ താളം ജീവിതമെന്ന തീവണ്ടി. നായകനും നായികയും റെയിൽപ്പാളങ്ങൾ - അടുത്തു തന്നെയാവുമെങ്കിലും ഒരിക്കലും ഒന്നിക്കാൻ കഴിയാതെ സമാന്തരമായിത്തന്നെ സ്ഥിതി ചെയ്യും.

എം.എസ്.വിശ്വനാഥന്റെ പ്രത്യേകത വാക്കുകൾക്കു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഈണങ്ങൾ സൃഷ്ടിക്കുക എന്നതാണ്. അത് ഈ ഗാനത്തിലും പ്രകടമാണ്. ഓരോ വാക്കുകൾക്കും അദ്ദേഹം കൊടുത്തിരിക്കുന്ന ഭാവങ്ങൾ ശ്രദ്ധിക്കുക.

ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് "കല്യാണി" രാഗത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. "കല്യാണി" രാഗത്തിന്റെ വിശേഷതകൾ എന്തെന്ന് നമുക്ക് നോക്കാം (net-റ്റിൽ നിന്നും കടമെടുത്താണ്) :

Kalyani is said to be the queen of raga family. In Hindustani, it is called “Yaman”. In Mind, Body and Soul Chakra – Chakra 11 is the Face Chakra – a very special chakra that houses our ability to become what we wish to become. We have the ability to shape our bodies, reshape the energies that each of us takes in.

Raga Kalyani is an all-time rage but sounds very bright and pleasant in the vening on account of present of tivra (higher notes) swaras in this raga. Kalyani is a mojor versatile and one of the “grand” ragas. Kalyani encapsulates emotions or rasas namely, Bhakthi, Shringara and Vatsalya.

It is believed that Kalyani dispels the darkness of fear. It gives motherly comfort and increases confidence. Kalyani means Mangalam. Recited with faith and devotion, the raga is believed to clinch marriage alliances. There are many authentic reports about the raga’s power to destroy fear which takes many forms – fear of poverty, of power of love, of ill health, of death and so on.

ഈ രാഗത്തിനെ സംഗീത സംവിധായകൻ അറിഞ്ഞോ, അറിയാതെയോ തിരഞ്ഞെടുത്തതാകാം. ഈണത്തിൽ മുകളിൽ പറഞ്ഞ വിശേഷണങ്ങൾ; "ഭക്തി", "ശ്രുന്ഗാരം" മാറ്ററും "വാത്സല്യം", വളരെ ഹൃദ്യമായിട്ടു തന്നെ സംഗീത സംവിധായകൻ കൊണ്ടുവന്നിട്ടുണ്ട്. രാഗത്തിന്റെ വിശേഷണത്തിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചിട്ടുണ്ട് :- വിവാഹ കാര്യങ്ങളിൽ ഒരു അന്തിമ തീരുമാനം എടുക്കാൻ ഉതകും എന്ന്. ഒരു ഘട്ടത്തിൽ അതും സംഭവിക്കുന്നുണ്ട് - അവർ അവിടുന്ന് ഒളിച്ചോടുകയാണല്ലോ. പക്ഷെ വിധി അവർക്കു കാത്തുസൂക്ഷിച്ചിരുന്നത് വേറൊന്നാണല്ലോ - ഒരുമിച്ചിട്ടും ഒന്നിച്ചു ജീവിക്കാൻ കഴിയാത്ത ഒരു സാഹചര്യം. അതെങ്ങിനെ ഈണത്തിലൂടെ സൂചിപ്പിക്കും? "മംഗള"കരമായ ഗാനമാണ്, അത് കൊണ്ട് "ശോകം" നേരിട്ട് പ്രയോഗിക്കാനും കഴിയില്ല, എന്നാൽ അതിന്റെ സൂചന നൽകുകയും വേണം. അവിടെയാണ് സംഗീത സംവിധായകന്റെ മികവ് വെളിപ്പെടുന്നത് - "ശോകം" BGM-മ്മിലൂടെ വളരെ subtle ആയിട്ട് ചേർക്കുക. ഉദ്ദേച്ചേശിച്ച കാര്യം സാധിച്ചെടുക്കുകയും ചെയ്യാം, ഗാനത്തിനെ അതൊട്ടു ബാധിക്കുകയുമില്ല. ആ ദൗത്യത്തിൽ അദ്ദേഹം വിജയിച്ചിട്ടില്ലേ?

വരികൾ (Lyrics) -

ഇനി ഗാനരചയിതാവിന്റെ പങ്കു നോക്കാം. നായകൻ യുക്തിവാദി, അമ്പല പരിസരത്തു പോവുമെങ്കിലും അകത്തു പോയി തൊഴില്ല, ദൃഢ നിശ്ചയമുള്ളവൻ, നല്ല romantic. നായിക ഈശ്വര വിശ്വാസി, ആ ഗ്രാമം, അമ്പലം, അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങൾ, അമ്പലത്തിലെ ഉത്സവങ്ങൾ ഇവയല്ലാതെ അവൾക്കൊന്നും പരിചയമില്ല - പുറം ലോകം കാണാത്തവൾ. വളരെ മനോഹരമായി ഈ വസ്തുതകളെ ഗാനരചിയിതാവ് തന്റെ വാക്കുകളിലൂടെ പ്രകടമാക്കുന്നു.

നായകൻ നിരീശ്വരവാദിയാണെന്നും, അമ്പല പരിസരത്തേക്കു പോകുന്നത് നായികയെ കാണാൻ മാത്രമാണെന്നുള്ള വസ്തുത പല്ലവിയിലെ വരികളിലൂടെ തന്നെ കവി വ്യക്തമാക്കുന്നു – അതായത്, സന്ധ്യാനേരത്തു ദീപാരാധന വേളയിൽ ദൈവത്തെയല്ല തൊഴുതതു, മറിച്ച് നായികയെയാണ് തൊഴുതു നിന്നതു എന്നയാൾ പറയുന്നു. "നിൻ മിഴി ദീപങ്ങൾ തൊഴുതു ഞാൻ" എന്ന വരികളിലൂടെ / പാടിയ വിധത്തിലൂടെ അവൻ romantic ആണെന്ന് തെളിയുന്നു. "നിൻ മിഴി ദീപങ്ങൾ തൊഴുതു ഞാൻ" എന്ന പ്രയോഗം മറ്റൊരു അർത്ഥ തലം കൂടി വെളിപ്പെടുത്തുന്നു - അതായത് ഭാവിയിൽ നായിക "പൂജിക്കപ്പെടേണ്ട"വളായി മാറുന്നു എന്നതിനെ കവി മുൻകൂട്ടി തന്നെ നമുക്ക് വരച്ചു കാട്ടുന്നു - കാരണം, ക്ളൈമാക്സിൽ നായിക പൂജാരിണിയായി മാറുകയും, നായകൻ അവളുടെ പരിചാരകനായും മാറുകയാണല്ലോ. ഇവക്കു പുറമെ, നായിക ആലപിക്കുന്ന അനുപല്ലവിയിലെ “സ്വർണ്ണക്കൊടിമരഛായയിൽ” എന്ന പ്രയോഗവും, രണ്ടാമത്തെ ചരണവും. നായകൻ അമ്പലത്തിനകത്തേക്കു പോകാറില്ല, പുറത്തേ നിൽക്കാറുള്ളു എന്നതിന് കൂടുതൽ വെളിച്ചം തെളിക്കുന്നു.

നായിക ആ ചെറിയ ഗ്രാമം വിട്ടു പുറംലോകം കണ്ടിട്ടില്ല എന്നതും, അവൾക്കു ആകെ അറിയുന്നത് ആ ഗ്രാമത്തിലെ അമ്പലത്തിലെ പൂജാവിധികളും, അമ്പലത്തിലെ ഉത്സവങ്ങളും, പിന്നെ അവളുടെ ആകെയുള്ള വിഹാര കേന്ദ്രങ്ങൾ അമ്പല പരിസരങ്ങൾ മാത്രമാണെന്നുള്ളതും നായകനും-നായികയും തമ്മിലുള്ള കണ്ടുമുട്ടലുകൾ, പ്രേമ സമാഗമങ്ങൾ അമ്പല പരിസരങ്ങളിലും, ഉത്സവ വേളകളിലുമാണ് എന്നത് അശ്വതി ഉത്സവ തേര്, ആനക്കൊട്ടിൽ, അമ്പലപ്പൊയ്ക, അരമതിൽ, കൂത്തമ്പലം, പൂത്തറ, കൂടിയാട്ടം, കാവിലിലഞ്ഞികൾ എന്നീ പ്രയോഗങ്ങളിലൂടെ കവി വരച്ചു കാട്ടുന്നു.

നായിക തനി നാട്ടിമ്പുറത്തുകാരി മാത്രമല്ല, പരമ്പരാഗതം / പാരമ്പര്യം / ആചാരനിഷ്ഠകൾ കാത്തുസൂക്ഷിക്കുന്നവൾ കൂടിയാണ് (നഗരത്തിന്റെ പരിഷ്കാരം തൊട്ടുതീണ്ടാത്തവൾ) എന്നത് നായകൻ പാടുന്ന രണ്ടാം ചരണത്തിലെ "ഓട്ടുവളകൾ" എന്ന പ്രയോഗത്തിലൂടെ വരച്ചു കാട്ടുന്നു.

ആലാപനത്തിലൂടെയും, സംഗീതത്തിലൂടെയും സംഗീത സംവിധായകൻ ഒരുപാടു കാര്യങ്ങൾ indirect ആയിട്ട് നമുക്ക് convey ചെയ്യുമ്പോൾ, കവി തന്റെ വരികളിലൂടെ അവ പ്രകടമാക്കുന്നു.

വീണ്ടും മറ്റൊരു ഗാനവുമായെത്തുന്നത് വരെ നിങ്ങളോടു നന്ദി പറഞ്ഞു വിടവാങ്ങുന്നത്,

നിങ്ങളുടെ സ്വന്തം,

രമണൻ കെ.ടി.

https://www.youtube.com/watch?v=owj6QXxSGX4

This topic was modified 2 months ago 3 times by K.T.RAMANAN

Quote
K.T.RAMANAN
(@k-t-ramanan)
Member Moderator
Joined: 1 year ago
Posts: 115
13/12/2020 4:01 pm  

இந்த கட்டுரையின் தமிழாக்கம்

பாடல் : கற்ப்பூர தீபத்தின் காந்தியில்
படம் : திவ்ய தரிசனம்
பாடியவர்கள் : பி.ஜெயச்சந்திரன், பி.வசந்தா
பாடலாசிரியர் : ஸ்ரீகுமாரன் தம்பி
இசை : எம்.எஸ்.விஸ்வநாதன்
வருடம் : 1973

அனைவருக்கும் வணக்கம்.

Karppoora deepathin kaanthiyil
Kandu njaan ninneyaa sandhyayil
Deepaaraadhana nerathu ninmizhi
Deepangal thozhuthu njan

Swarnnakkodimara chaayayil
Ninnu nee annoru sandhyayil
Etho maasmara lahariyil enmanam
Lahariyil enmanam.....
Etho maasmara lahariyil enmanam
Ekaantha mandiramayi
Enmanam ekaantha mandiramaayi
Swarnnakkodimara..

Aswathiyulsava theru kandu
Aanakkottilil ninnappol
Ambalppoykathan aramathilil nee
Ambeyyum kannumaay ninnirunnu
Aa raavilariyaathe njaan karanjoo..
Njaan karanju
Aa raavilariyaathe njaan karanjoo
Anuraaga nombaram njaan nukarnnoo
(Karppoora...)

Koothambalathile kootharayil
Koodiyaattam kandirunnappol
Ottuvalakal than pattiloodomana
Raathri sandesham ayachu thannu
Raathri sandesham ayachu thannu
Kathorthirunna njan odi vannu
Njaan odivannu
Kaathorthirunna njan odi vannu
Kavililanjikal poochorinju
Kavililanjikal poochorinju
(Karppoora..)

படத்தின் கதை :

நாயகனும், நாயகியும் இரு வேறு குணங்களுக்கு சொந்தக்காரர்கள். நாயகன் கடைந்தெடுத்த நாத்திகர், நாயகி அதற்க்கு நேர் எதிர் - மிகுந்த கடவுள் நம்பிக்கையுடையவர். நாயகன் கல்லூரியில் Lecturer ஆக பணிபுரிபவர். நாயகி கல்லூரி மாணவி. நாயகன் நாயகிக்கு tuition-னும் சொல்லிக்கொடுக்கிறார். இருவரும் ஒரு சிறு கிராமத்தை சேர்ந்தவர்கள். சிறு வயதிலிருந்தே ஒன்றாய் விளையாடி வளர்ந்தவர்கள். வளர்ந்த பிறகு அந்த நட்பு காதலாய் மிளிர்கிறது. ஆனால், பாடம் சொல்லிக்கொடுக்கும் போது அவர்கள் காதலர்கள் அல்ல - ஆசிரியர்-மாணவி உறவு தான், காதல் பரிபாஷை எல்லாம் வெளிப்புறத்தில் சந்திக்கும் போது மட்டுமே - குறிப்பாக அவள் கோவிலுக்கு போய்வரும் பொழுது. அவர்களின் இந்த நட்பிற்கு இரு வீட்டாரிடமிருந்தும் எதிர்ப்பு கிடையாது. நாயகனின் தாய் முன்வந்து நாயகியின் வீட்டாரிடம் பேசி அவர்கள் திருமணத்திற்கு சம்மதம் வாங்கிவிடுகிறார். ஆனால் விதி அதற்க்கு முட்டுக்கட்டையாய் வந்து நிற்கிறது.

பூஜை, புனஸ்காரம் என ஆச்சாரம் நிறைந்த குடும்பத்தை சேர்ந்தவள் நாயகி. அந்த குடும்பத்தின் மூத்த தலைவி தான் அந்த ஊர் தேவி கோவிலின் பூசாரி - ஆம், பெண் பூசாரியாக பணிபுரியும் ஒரே ஒரு கோவில் என பெயர் பெற்ற கோவில் அது. மிகவும் சக்தி வாய்ந்தது என்றும், கேட்டால் கேட்ட வரம் தரும் தேவி என்றும் பெயர் பெற்று விளங்கும் கோவில். பூசாரியாக பணிபுரியும் அந்த பெண்மணி திருமணம் செய்து கொள்ளக்கூடாது என்ற கட்டுப்பாடு உண்டு. தற்சமயம் பூசாரியாக பணிபுரியும் பெண்மணிக்கு பிறகு அந்த பதவிக்கு வரும் வாரிசாக குடும்பத்திலிருக்கும் ஒரு பெண் முன்கூட்டியே தேர்வு செய்யப்பட்டுவிடுவாள். அப்படி தேர்வு செய்யப்படும் பெண் பூஜா விதிகள் அனைத்தையும் ஒவ்வொன்றாக கற்றுக்கொண்டு வரவேண்டும். நேரம் வரும் பொழுது வயது வந்த பெண்மணி விலக்கிக்கொண்டு வாரிசிடம் அதிகாரம் கைமாறப்படும். இது காலாகாலமாக பின்பற்றப்பட்டு வருகிறது. அப்படி அதிகாரத்தை ஏற்றுக்கொள்ளும் இந்த பெண்மணியும் திருமணம் செய்துகொள்ள கூடாது என்று சொல்லவேண்டிய அவசியம் இல்லையே.

நாயகிக்கு ஒரு மூத்த சகோதரி உள்ளார், அவள் தான் அடுத்த பூசாரியாக தேர்வு செய்யப்பட்டவள். அவள் ஒரு நாள் எதிர்பாரா விதமாக இறந்து விடுகிறாள். வருங்கால பூசாரியாக பதவியை ஏற்றுக்கொள்ள நாயகியை தவிர வேறு யாரும் அந்த குடும்பத்தில் இல்லாததால், அதை ஏற்க மறுத்தும் அந்த பொறுப்பு அவள் தலையில் வலுக்கட்டாயமாக வந்து விழுகிறது. அதனால், அத்தருணமே அவள் திருமணம் செய்து கொள்ளும் தகுதியையும் இழந்து விடுகிறாள் (அதனால் தான் சொன்னேன், விதி அவர்கள் திருமணத்திற்கு முட்டுக்கட்டையாய் குறுக்கே வந்து நிற்கிறது என்று).

மீதி கதை : மனம் ஒப்பாத போதும், கட்டுப்பாட்டை மீற முடியாததால் அவள் பூஜா விதிகளை கற்றுக்கொள்ள ஆரம்பிக்கிறாள். ஆனால் நாயகன் அவன் தீருமானத்திலிருந்து விலக விரும்பவில்லை. பூஜா விதிகளை கற்றுக்கொள்கிறாள் என்றாலும், நாயகிக்கும் அவனை விட்டு விலகி வாழ மனம் இடம் கொடுக்கவில்லை. அவளும், நாயகனும் ரகசியமாக சந்தித்து பேசிக்கொள்கிறார்கள் - பூசாரி அம்மாவிடம் சொல்லி, அவளை இந்த கட்டுப்பாட்டிலிருந்து விலகி கொள்ள சம்மதிக்க வைத்து இருவரும் திருமணம் செய்து கொள்ளலாம் என்று. இதை ஒட்டுக்கேட்க்கும் பூசாரி அம்மா அந்த அதிர்ச்சி தாங்க முடியாமல் மாரடைப்பு ஏற்பட்டு இறந்து போகிறாள். அவருக்கு செய்யப்படவேண்டிய இறுதி சடங்குகளை முடித்து விட்டு நாயகனும், நாயகியும் இரவோடு இரவாக யாருக்கும் தெரியாமல் அந்த ஊரை விட்டு மெட்றாஸ் போகிறார்கள். அதே நாள் இரவு, அந்த ஊர் கோவில் சிலை திருடப்படுகிறது. அதை திருடியவர் நாயகன் தான் என அந்த ஊர் மக்கள் முடிவு காட்டுகிறார்கள். இந்த நேரத்தில், அங்கு ஓர் அற்புதம் நிகழுகிறது - தேவி, நாயகி போல் வேடம் தரித்து சிலை இல்லாத அந்த கோவிலில் பூஜை செய்ய ஆரம்பிக்கிறார் - அதாவது நாயகியை திருமணம் செய்து கொள்ள முடியாததால் நாயகன் தான் ஊரை விட்டு ஓடிவிட்டார் என்றும், நாயகி பூசாரியாக அங்கேயே தங்கியுள்ளார் என்றும் ஊராரை நம்பவைப்பதற்காக - அவள் கெட்டவள் என்ற பெயரும் வராமல் காப்பாற்ற வேண்டுமே.

மெட்ராஸ் செல்லும் அவர்களுக்கு நாயகனின் நண்பன் ஒருவன் அடைக்கலம் கொடுக்கிறான். அங்கு தங்கி ரெஜிஸ்டர் மேரேஜ் செய்து கொள்ளலாம் என்பது அவர்களது முடிவு. அப்போது அவர்களுக்கு நாயகனுடன் படித்த மற்றுமொரு நண்பன் அறிமுகமாகிறான். அவன் இருவரையும் தங்களது வீட்டில் வந்து தங்குமாறு வற்புறுத்த, அவர்களும் ஒப்புக்கொள்கிறார்கள். அன்று இரவு அங்கு இரு விசித்திரமான நிகழ்வு நடக்கிறது. அந்த நண்பன் நாயகனை மது அருந்த வைத்து, அவனை போதையில் உறங்க வைத்த பிறகு நாயகியை பலவந்தமாக அடைய நினைக்கிறான். அப்போது அங்கு ஓர் அற்புதம் நிகழ்கிறது. போதையில் உறங்கும் நாயகனை தேவி தன் திருக்கரங்களால் தொட்டு எழுப்புகிறாள், அவனது போதையும் தெளிகிறது. அப்போது நாயகியின் கூக்குரல் கேட்டு அவளை அந்த நண்பனின் பிடியிலிருந்து விடுகிக்கிறான். பிறகு நண்பனுடன் நடக்கும் மோதலில் நாயகனுக்கு அடிபட்டு ஒரு கண்ணின் பார்வையை இழந்துவிடுகிறான். இருவருக்கும் தாங்கள் தவறு செய்துவிட்டோம் என்று புரிந்து விடுகிறது. தாங்கள் செய்த தவறுக்கு இருவரும் கோவிலில் சென்று மன்னிப்பு கேட்க்கிறார்கள். தேவியும் இருவரையும் மன்னிக்க, அவனுக்கு கண்பார்வையும் திரும்ப கிடைக்கிறது. நாயகி பூசாரியாக மாறி பூஜை செய்ய கருவறைக்குள் போனதும் அங்கு காணாமல் போன சிலையும் திரும்ப வந்து சேர்கிறது. நாயகன் நாயகியின் சேவகனாக மாறுகிறான்.

நாயகனின் தாய் நாயகியின் வீட்டாரிடம் பேசி திருமணத்தை முடிவு செய்கிறாள் என்று கூறியிருந்தேன் அல்லவா, தற்போது இடம்பெறும் பாடல் தான் இந்த பாடல்.

Music :

Prelude:

Prelude மிக மிக சிறியது தான். Harp-பின் ஒரு roll-லை தொடர்ந்து Swarmandal-லில் ஒரு roll - அதை தொடர்ந்து நேராக பல்லவி ஆரம்பமாகிவிடுகிறது. இந்த சிறு prelude convey செய்வது - ஏதோ ஒரு ஒளி பட்டு பளபளக்கும் பொருளை - நாயகன் பல்லவியில் கூறுவதும் அது தானே - கற்ப்பூர தீபத்தின் ஒளி பட்டு மிளிரும் நாயகியின் முகத்தை பார்த்தேன் என்று தானே அவன் கூறுகிறான்!!!!!

First BGM (அதாவது பல்லவி முடிந்து முதல் சரணம் தொடங்கும் முன் வரும் இசை):

துண்டு பல்லவி முடியும் போது அதனை தழுவி Harp-பில் ஒரு roll. அதை தழுவி சோகம் bhaava-த்தை சுமந்து கொண்டு Shehnai-யில் ஒரு நீளமான piece. அதற்க்கு பிறகு வரும் புல்லாங்குழல் piece-ஸோடு இந்த BGM நிறைவு பெறுகிறது. Shehnai portion ஆரம்பிக்கும்போது தபலாவில் தாளம் ஆரம்பிக்கிறது. இதற்க்கு மெருகேற்ற Guitar -றில் broken chords சேர்க்கப்பட்டுள்ளது. இதை தவிர Glockenspiel / Bells, Triangle மற்றும் Morsing வாசிக்கப்பட்டுள்ளது. தபலாவை தவிர மற்றுமொரு percussion instrument கூட வாசிக்கப்பட்டுள்ளது - ஒருவேளை Congos / Pedal Matka ஆக இருக்கலாம்.

Second BGM (அதாவது, முதல் சரணம் முடிந்து இரண்டாம் சரணம் ஆரம்பமாகும் வரையிலான இசை):

Glockenspiel / Bells, Mandolin, Santoor இவைகள் ஒன்றுசேர வாசிக்கப்பட்ட ஒரு piece-ஸோடு இந்த BGM ஆரம்பிக்கிறது. அதை தொடர்ந்து Shehnai-யில் ஒரு lengthy piece - அத்தோடு இந்த BGM நிறைவு பெறுகிறது. இங்கும் முதல் BGM-ம்மில் கேட்ட அதே தாளநடை தான் என்றாலும், சின்ன சின்ன improvisations செய்திருப்பது கூர்ந்து கவனித்தால் உணர முடியும் - அதாவது ஒவ்வொரு Bar முடியும் போதும் Congos-ஸில் என நினைக்கிறேன் ஒரு சிறிய roll வாசிக்கப்பட்டுள்ளது - 1 2 3 என்ற counting-ங்கில். இதை கூட அவர்கள் இருவருக்குமிடையிலான வேறுபட்ட குணங்களை highlight செய்வதாக நாம் கருதலாம். இங்கும் இதற்க்கு support ஆக broken Guitar chords, Glockenspiel / Bells, Morsing போன்றவை வாசிக்கப்பட்டுள்ளது. இதை தவிர Xylophone chords-ஸும் சேர்க்கப்பட்டுள்ளது.

பாடலுக்கு Postlude ஏதும் கிடையாது.

இப்போது பாடலைக்குறித்து :

பல்லவி மற்றும் அனுபல்லவி :

ஜெயச்சந்திரனின் குரலில் பல்லவி ஆரம்பிக்கிறது - தொகையறா பாணியில். முதல், மற்றும் இரண்டாவது வரிகளின் ஒவ்வொரு வார்தைக்கு பிறகு ஒரு சிறு pause கொடுத்து பாடப்பட்டுள்ளது. இரண்டாவது வரியில் வரும் "நின்னேயா" என்ற வார்த்தை முடியும் போது தாளம் ஆரம்பமாகிறது. அதுவரை பாடகரின் குரலுக்கு பக்கபலம் சேர்த்திருப்பது Synthesizer chord மற்றும் Guitar broken chords. முக்கியமான தாளக்கருவி தபலா தான். மெருகூட்ட மோர்சிங் மற்றும் Triangle வாசிக்கப்பட்டுள்ளது. முதல் இரண்டு வரிகளுக்கு பிறகு ஒரு சிறு interlude சேர்க்கப்பட்டுள்ளது – Santoor, Shehnai, Sitar போன்ற melody instruments மற்றும், Bells (அல்லது Glockenspiel ), Triangle போன்ற side instruments-ஸின் கலவை தான் இந்த interlude. இந்த interlude ஒரே நேரத்தில் தெய்வீகத்தன்மையையும், சோகத்தையும் உணர்த்துகிறது. அதற்க்கு பிறகு முதல் இரண்டு வரிகள் repeat செய்யப்பட்டு அப்படியே அடுத்த இரண்டு வரிகளும் பாடப்படுகிறது. அங்கு மீண்டும் ஒரு சிறு interlude - முக்கியமான இசைக்கருவி Sitar - அதோடு சேர்ந்து Bells (அல்லது Glockenspiel )-ஸும் சேர்ந்து வாசிக்கப்பட்டுள்ளது. அதற்கு பிறகு பிறகு கடைசி இரண்டு வரிகள் மீண்டும் repeat செய்யப்படுகிறது - இங்கு "நின் மிழி" என்ற வார்த்தைகள் பாடப்படும் இடத்தை கூர்ந்து கவனிக்கவும் - அங்கு Xylophone-ல ஒரு chord வாசிக்கப்பட்டுள்ளது - அதாவது அவளது கண்களின் பளபளப்பை musical ஆக convey செய்துள்ளார் மன்னர்!!!!!

Interlude – Bells (அல்லது Glockenspiel), Sitar, Santoor இவைகள் ஒன்று சேர்ந்து வாசிக்கப்பட்ட ஒரு piece. இதற்க்கு Bass Guitar வாசித்து weightage சேர்க்கப்பட்டுள்ளது.

அனுபல்லவி :

முன்னமேயே சொன்னது போல, அனுபல்லவியின் மெட்டு பல்லவியின் மேட்டிலிருந்து சற்றே வேறுவிதமாக அமைத்துள்ளார் – but it doesn’t affect the song adversely at all. MSV’s songs’ beauty lies in all these subtle variations. அனுபல்லவியின் மூன்று வரிகளை வசந்தா பாடுகிறார். இங்கு இரண்டாவது வரிக்கு பிறகு Shehnai-யில் ஒரு சிறு interlude - இது பாடலுக்கு அழகு மட்டுமல்ல சேர்க்கிறது, அவளது சஞ்சலமான மனதையும் பிரதிபலிக்கிறது. மூன்றாவது வரி முடியும் போது அதை அப்படியே மூளலால் stretch செய்து பாடுகிறார். அந்த humming முடியும் போது அங்கு Guitar Broken chord (அல்லது Santoor )-டில் ஒரு சிறு filler - இது அவளது மனது ஏதோ இனம்புரியாத ஒரு போதையில் அகப்பட்டுக்கொண்டதை சுட்டிக்காட்டுகிறது. அதை தொடர்ந்து "லஹரியில் என் மனம்" என்ற phrase மீண்டும் பாடப்படுகிறது - இப்போது அவள் எதோ "போதை"யில் அகப்பட்டது போன்ற ஒரு உணர்வை வசந்தாவின் குரல் வாயிலாக மன்னர் கொண்டுவருகிறார். அதை தழுவி அங்கு Santoor-றில் ஒரு சிறிய interlude - போதையில் தடுமாறும் அவளது மனதை சுட்டிக்காட்டுவது போல. தொடர்ந்து மூன்றாவது வரி மீண்டும் பாடப்பட்டு, அப்படியே நான்காவது வரியும் பாடப்பட்டு அனுபல்லவி முடிவடைகிறது. இப்போது mood மாறுகிறது. இந்த mood மாற்றத்தை, அதாவது அவள் இனம் புரியாத போதையிலிருந்து மீண்டு சுயநிலைக்கு திரும்புகிறாள் என்பதை மன்னர் Sitar, Santoor மற்றும் Bells (அல்லது Glockenspiel) போன்றவைகளை ஒருங்கிணைந்து வாசித்த ஒரு interlude வாயிலாக புரியவைக்கிறார். அதை தொடர்ந்து நாயகன் பாடிய பல்லவியின் மெட்டில் அவள் பாடிய அனுபல்லவியின் முதல் இரண்டு வரிகளை பாடி பல்லவியை நிறைவு செய்கிறாள்.

அனுபல்லவி வாயிலாக நாயகி சொல்வது :

அந்த அந்திவேளையில் நாயகனை கண்டதும் அவளை அவளது மனது ஏதோ இனம் புரியாத ஒரு போதைக்கு இட்டுச்செல்கிறது. அப்போது அவளுக்கு அது என்னவென்று விளங்கவில்லை, காரணம் அன்று அவள் பார்க்கும் பொழுது அவன் கண்களில் "காதல்" இல்லை - அவளை ஆராதனையுடன் தானே அவன் பார்க்கிறான்.

சரணம் மற்றும் அனுசரணம் :

சரணத்தின் நான்கு வரிகளை இடைவிடாது பாடி, கடைசி வரியை ஒரு முறை கூட பாடுகிறார். இரண்டாவது வரி முடிந்ததும், சன்னமாக Shehnai-யில் ஒரு filler - இது அடுத்து அவள் சொல்லப்போகும் "வலி/வேதனை"-யை முன்னமேயே எடுத்துரைக்கிறது. நான்காவது வரி முடிந்ததும் தபாலாவில் ஒரு சிறு roll. அதை தொடர்ந்து அனுசரணம் ஆரம்பமாகிறது. இங்கு மெட்டு சற்று மாறுகிறது. அனுசரணத்தின் முதல் வரி பாடப்பட்டு அதன் கடைசி வார்த்தை முடியும் போது அதை சற்றே stretch செய்து பாடி (அதாவது "ஞ்சு..........") pause விடுகிறார். இங்கு தாளவும் நின்றுவிடுகிறது. தொடர்ந்து தாளம் தவிர்க்கப்பட்டு "ஞ்சான் கரஞ்சு" என்ற வார்த்தைகள் மட்டும் சற்றே சோக bhaava-த்தோடு பாடப்படுகிறது. இங்கு Swarmandal-லில் ஒரு சிறு interlude - இது அவள் soga bhaava-த்திலிருந்து மீண்டு இயல்புக்கு திரும்புகிறாள் என்பதை எடுத்துரைக்கிறது. தொடர்ந்து அனுசரணத்தின் வரி மீண்டும் பாடப்பட்டு, அதன் கடைசி வரி ஒரு முறை கூட பாடப்படுகிறது. அதை தொடர்ந்து நாயகன் பல்லவியின் இரண்டு வரிகளை பாடி இந்த சரணம் நிறைவு பெறுகிறது.

சரணம் வாயிலாக அவள் சொல்வது :

உற்சவ வேளையில் தான் அவன் அவள் மீது முதல் முறையாக காமனின் அம்புகளை தொடுக்கிறான். அதை அவள் புரிந்து கொள்கிறாள், அவள் மனதிலும் காதல் அரும்புகிறது. அந்த காதல் ஏற்படுத்தும் வேதனையில் அவள் துடிக்கிறாள்.

இரண்டாவது சரணம் மற்றும் அனுசரணம் :

இரண்டாவது சரணமும் முதல் சரணம் போலவே தான் வடிவமைக்கப்பட்டுள்ளது - interludes உட்பட. இருந்தாலும், முன்னமே கூறியது போல, தாளத்தில் சிறு variation செய்திருப்பதை கவனிக்கவும். இந்த சரணத்தில் வழிந்தோடுவது காதல்.

நாயகன் பல்லவியை முழுவதுமாக பாடி பாடலை நிறைவு செய்கிறார் - இங்கு தாளம் speed ஆக வாசிக்கப்பட்டுள்ளது. இது அவர்களது சந்தோஷத்தை பிரதிபலிக்கிறது.

காட்சியில், பாடலின் இறுதியில் மழை பொழிகிறது - பாடலில் நெடுக "Santoor" பயன்படுத்தியதன் காரணம் (1) மாறி மாறி வருகின்ற அவர்களது உணர்வுகள்/உணர்ச்சிகள் (2) பாடலின் கடைசியில் மழை பொழியப்போகிறது என்பதின் அறிகுறி முன்னமேயே இசை வாயிலாக உணர்த்துகிறார்.

சில perceptions / justifications :

பாடலில் மெல்லிசை மன்னர் என்னென்ன ஜாலம் புரிந்துள்ளார் என்பதை பார்ப்போம். நாயகன்-நாயகி இருவருமே இருவேறு குணங்களுக்கு சொந்தக்காரர்கள் என்று குறிப்பிட்டிருந்தேனல்லவா. அந்த வேறுபாட்டை மன்னர் இருவரையும் இருவேறு விதமாக பாடவைத்து கோடிட்டு காட்டுகிறார்.
நாயகனின் அந்த உறுதி மற்றும் அன்பு / பாசம் / காதல் ஜெயச்சந்திரனின் குரலில் வெகு நேர்த்தியாக புகுத்தியுள்ளார். நாயகியின் பாட்டுக்காட்டுத்தனம், வைதீகமான (orthodox) கட்டுப்பாடு, பயந்த சுபாவம் இவற்றை வசந்தாவின் குரலில் மிக அழகாக வரவழைத்துள்ளார்.

திருமணம் பேச்சுவார்த்தையில் நிச்சயிக்கப்பட்டது என்றாலும் அவர்கள் கணவன்-மனைவியாக வாழ்க்கை நடப்போவதில்லை என்பதை மன்னர் பாடகர்களின் rendering arrangement வாயிலாக கோடிட்டு காட்டுகிறார். பொதுவாக, டூயட் பாடல்கள் எப்படி arrange செய்யப்பட்டிருக்கும்? ஒருவர் பாடிய பல்லவியை (நாயகன் அல்லது நாயகி) மற்றவர் repeat செய்வார், அல்லது ஒருவர் பாடிய பிறகு அதே வரிகளை இருவரும் சேர்ந்து பாடுவார்கள், அல்லது ஒரு வரி நாயகன் பாட அடுத்த வரியை நாயகி பாடுவார் - இது பல்லவி அல்லது சரணங்களில் கடைபிடிக்கப்படும், அல்லது சரணம் முடிந்து வரும் பல்லவி பகுதியை இருவருமாக சேர்ந்து பாடுவார்கள், அல்லது சரணத்தின் கடைசி சிலவரிகள் சேர்ந்து பாடப்பட்டு அப்படியே பல்லவியையும் சேர்ந்து பாடுவார்கள் - இது தானே வழக்கம். ஆனால், இந்த பாடலில் இப்போது குறிப்பிட்ட எந்த வழக்கமும் கடைபிடிக்கப்படவில்லை. மறித்து, நாயகன் ஒரு pitch-சில் / bhaava -த்தில் பல்லவி பாடுகிறார். நாயகி வேறு pitch-சில் / bhaava-த்தில் பாடுகிறார் (இங்கும் மன்னர் தன் smartness-ஸை வெளிப்படுத்தியுள்ளார் - உண்மையில் pitch ஒன்றே தான், ஆனால் இருவரையும் பாடவைத்த பாணி வேறு - அதாவது, அதாவது பிற்காலத்தில் அவர்கள் இருவரும் ஒரே வீட்டில் வாசிக்கப்போகிறார்கள் என்றாலும், கணவன்-மனைவியாக அல்ல, வேறு விதமான வாழ்க்கை தான் நடத்தப்போகிறார்கள் என்பதை மன்னர் இந்த contrast பாணி வாயிலாக நாசூக்காக சுட்டிக்காட்டுகிறார்) அனுபல்லவி பாடி, நாயகன் பாடிய வரிகளை repeat செய்யாமல், அவர் அனுபல்லவியில் பாடிய வரிகளையே நாயகன் பாடிய பல்லவியின் மெட்டில் பாடி நிறைவு செய்கிறார். கடைசி வரை இருவருமாக சேர்ந்து ஒரு வரி கூட பாடுவதில்லை. முதல் சரணத்தை நாயகி பாடுகிறாள் என்றால், இரண்டாவது சரணத்தை நாயகன் பாடுகிறான். கடைசியில் நாயகன் மட்டுமே பல்லவியை முழுவதுமாக பாடி பாடலை நிறைவு செய்கிறார். Through this treatment MSV indicates that they are not going to lead a married life. இருந்தாலும், மிக குறைந்த நாட்கள் மட்டும் அவர்கள் ஒன்றாக - அப்போதும் திருமணம் செய்து கொள்ளாமல் தான் - வாழப்போகிறார்கள் என்பதையும் மன்னர் மிக நாசூக்காக சுட்டிக்காட்டுகிறார் - நாயகி முதல் சரணம் பாடி முடிந்ததும் நாயகனை பல்லவியின் இரண்டு வரிகள் பாட வைத்து.

ஆனால், வாழ்க்கை பயணத்தில் அவர்கள் ஒன்றாக தான் பயணிக்க போகிறார்கள், கணவன்-மனைவியாக இல்லாவிடிலும், என்பதை பாடல் நெடுக ஒரே சீரான தாளநடை வாயிலாக உணர்த்துகிறார். அதாவது வாழ்க்கை என்ற ரயிலுக்கு நாயகனும், நாயகியும் ரெயில் பாளங்கள் - இரண்டு பேரும் பக்கத்திலேயே இருப்பார்கள், ஆனால் ஒன்றாக முடியாது.

MSV-யின் தனித்துவம் என்பது வார்த்தைகளுக்கு importance கொடுக்கப்பட்டு புனைத்தெடுக்கப்படும் மெட்டுக்கள். அது இந்த பாடலிலும் நாம் காணலாம். The expressions which he has given to each and every word is highly commendable.

Lyrics :

இப்போது பாடலாசிரியாரின் பங்களிப்பை கவனிப்போம். நாயகன், கடவுள் நம்பிக்கை இல்லாதவன், கோவில் பக்கம் வழியாக போவான் என்றாலும், பிரகாரத்திற்கு உள்ளே சென்று ஒருபோதும் கும்பிடமாட்டான், தனது கொள்கைகளில் நிலைத்து நிற்பவன், romantic கூட. நாயகி இதற்க்கு நேர் எதிர் - கடவுள் நம்பிக்கை உடையவள், அந்த சிறிய ஊர், அந்த ஊர் கோவில், கோவில் உற்சவங்கள், இவையன்றி வேறேதும் அறியாதவள், வெளி உலகம் என்னவென்று அறியாதவள். இந்த விஷயங்களை (facts) எவ்வளவு நேர்த்தியாக பாடலாசிரியர் வார்த்தைகளில் வடித்துள்ளார்.

நாயகன் கடவுள் நம்பிக்கை இல்லாதவன் என்றும், கோவில் பக்கம் போவது நாயகியை பார்ப்பதற்காக மட்டுமே என்பதை பல்லவியின் வாயிலாக வெகு நாசூக்காக சொல்கிறார் பாடலாசிரியர் - அதாவது, அந்தி வேளையில், தீபாராதனை வேளையில் கடவுளை அல்ல, மறித்து நாயகியை தான் தொழுதார் என்று சொல்கிறார். "நின் மிழி தீபங்கள் தொழுது ஞான்" என்ற வரி வாயிலாக / பாடப்பட்ட விதம் வாயிலாக அவன் romantic என்பதை வெளிப்படுத்துகிறார் (அதில் இசை அமைப்பாளருக்கும் பங்கு உண்டு). "நின் மிழி தீபங்கள் தொழுது ஞான்" என்ற phrase-சிற்க்கு மற்றுமொரு interpretation கூட வெளிப்படுகிறது - அதாவது, நாயகி பின்னாளில் "பூசிக்கப்படவேண்டியவ"ளாக மாறுகிறாள் என்பதை முன்னமேயே நமக்கு கோடிட்டு காட்டி விடுகிறார் - காரணம், படத்தின் இறுதியில் நாயகி "பூசாரி"-யாக மாறி, நாயகன் அவளுக்கு சேவை செய்பவனாகவும் மாறிவிடுகிறானே. இதை தவிர, நாயகி பாடும் அனுபல்லவியில் வரும் "சொர்ணக்கொடிமரச்சாயயில்" என்ற வார்த்தை வாயிலாகவும், நாயகன் பாடும் இரண்டாவது சரணம் வாயிலாகவும், நாயகன் எப்போதும் கோவிலுக்கு வெளியே தான் நிற்பானே தவிர உள்ளே எப்போதும் போகமாட்டான் என்பதை தெள்ளத்தெளிவாக எடுத்துரைக்கிறார்.

நாயகி அந்த சிறு கிராமத்தை விட்டு வெளியே சென்றதே இல்லை என்பதையும், அவளுக்கு தெரிந்தது அந்த கிராமத்து கோவிலின் பூஜை முறைகள், கோவிலின் உற்சவங்கள், மேலும் அவர்கள் காதல் மொழி பேச சந்தித்துக்கொள்வது அந்த கோவிலை சுற்றியுள்ள இடங்கள், உற்சவ வேளைகளில் மட்டுமே என்பதை அஸ்வதி உற்சவ தேர், ஆனக்கொட்டில், அம்பலப்பொய்க, அரமதில், கூத்தம்பலம், பூத்தற, கூடியாட்டம், காவிலிலஞ்சிகள் போன்ற வார்த்தை பிரயோகங்களால் கோடிட்டு காட்டுகிறார்.

நாயகி தனி பட்டிக்காட்டான் மட்டுமல்ல, பண்பாடு, கட்டுப்பாட்டை பின்பற்றுபவள் என்பதையும் நாயகன் பாடும் இரண்டாவது சரணத்தில் இடம்பெற்றுள்ள "ஓட்டுவளகள்" என்ற usage வாயிலாக சொல்கிறார்.

பாடவைத்த விதத்திலும், இசைக்கோர்வை வாயிலாகவும் இசை அமைப்பாளர் பல விஷயங்களை indirect ஆக நமக்கு convey செய்யப்படும் போது, பாடலாசிரியர் தன் வார்த்தை ஜாலங்களால் அதை செய்கிறார்.

மற்றுமொரு வித்தியாசமான பாடலுடன் மீண்டும் சந்திக்கும் வரை உங்களிடமிருந்து விடைபெறுவது,

உங்கள் அன்பன்,

ரமணன் கே.டி.

https://www.youtube.com/watch?v=owj6QXxSGX4

This post was modified 1 month ago by K.T.RAMANAN

ReplyQuote
M.R.Vijayakrishnan
(@v-k)
Member Admin
Joined: 2 years ago
Posts: 133
13/12/2020 4:43 pm  

Dear Ramanan
Its outstanding .Your post is like Mellisai Mannar's composition .It has all ingredients that are required in proposition.
Its amazing how Mellisai Mannar conceives any song .While hearing the story he has viduslised the scenes and this composition is result of that .
I am sure that we would start enjoying his malayalam songs to as much as his Tamizh songs through your "guide"
Please continue to introduce us His Malayalam beauties
Best Regards
V k

best Regards
vk


ReplyQuote
K.T.RAMANAN
(@k-t-ramanan)
Member Moderator
Joined: 1 year ago
Posts: 115
14/12/2020 3:28 pm  

Thank you so much VK. Will try to pick up MSV's malayalam songs one by one. Please give me some time.


ReplyQuote
Share: